ക്ലാസ്‌മുറിയിലെ മിനുങ്ങലുകാര്‍
Its the time to re-think about our education system and
our Plus two - structure.
i think its better to re-think about Pree-Degree, then we can save our "Teenagers"
other wise we loss our youth forever
pls try to make a campaign, to re-build, re-structure our education system.
Just read the following news... / story ............ .
it's really happening at our school's not only in town area
almost 90% of our higher secondary schools like that...
so
don't wait
pls act as earliest, otherwise we loss on generation.
തിരുവന്തപുരത്തെ ഒരു എയ്‌ഡഡ് ഹയര്‍ സെക്കന്ററി സ്‌ക്കുളില്‍ നടന്ന സംഭവമാണ്. ഉച്ചസമയത്തുള്ള ഇടവേളയില്‍ രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ വാട്ടര്‍ ബോട്ടിലിനായി പിടിവലി. മല്‍പ്പിടുത്തത്തിനിടയില്‍ കുപ്പി താഴെ വീണു. വെള്ളം തറയില്‍ പടര്‍ന്നൊഴുകി. പക്ഷേ ഒരു ഗന്ധം. അത് സ്‌പിരിറ്റിന്റേതാണ്. വിദ്യാര്‍ത്ഥിനിയായിരുന്ന സ്ലേബയ്‌ക്ക് കാര്യം മനസ്സിലായി. പപ്പ കഴിക്കുന്ന വൈറ്റ് റമ്മിന്റെ മണം!
സംഭവത്തിന്റെ മണം പ്രിന്‍സിപ്പാളിന്റെ റൂമിലെത്തി. തൊണ്ടിയോടെ ഇരുവരേയും പിടികൂടി. ആ വിരുതന്മാര്‍ കുറേക്കാലമായി ചെയ്‌തു വരുന്ന എക്‌സര്‍സൈസായിരുന്നു അത്. വൈറ്റ് റം ഡയല്യൂട്ട് ചെയ്‌ത് വാട്ടര്‍ ബോട്ടിലിലാക്കി ബാഗില്‍ വച്ചാല്‍ ആരറിയാനാ. ഇടവേളകളില്‍ ഓരോ പെഗ്ഗകത്താക്കാം. ക്ലാസ്സിലിരിക്കാന്‍ ഒരു മൂഡും കിട്ടും.
എന്തായാലും മദ്യപാനത്തിനു ചുക്കാന്‍ പിടിച്ച വിദ്യാര്‍ത്ഥിയെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്‌തു. ഈ സംഭവത്തിന് ഒരു ആന്റി ക്ലൈമാക്‌സ് കൂടിയുണ്ട് അത് പറയാതെ പോകേണ്ട. ഉന്നതാതികാരികളുടെ ചെവിയില്‍ ഈ സംഭവം എത്തുകയും അന്വേഷണം നടത്തുകയുമൊക്കെ ചെയ്‌തിരുന്നു. അതിനിടയില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുത്ത പ്രധാനാധ്യാപികയോട് ഡയറക്‌ടറേറ്റിലെ ഒരു ഉദ്യോഗസ്‌ഥന്റെ വകചോദ്യം-ടീച്ചറേ, അപ്പോള്‍ പിടിച്ചെടുത്ത കുപ്പിയും ബാക്കിയുമൊക്കെ എന്നാ ചെയ്‌തു. ഒന്നെടുത്തു ടേസ്‌റ്റ് ചെയ്‌തൂടാരുന്നോ?''
(വിദ്യാഭ്യാസവകുപ്പിലെ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്‌ഥന്‍ വനിതാപ്രിന്‍സിപ്പാളിനോട് ചോദിച്ചതാണിതെന്ന് ഓര്‍ക്കുക)
സ്‌ക്കൂള്‍ എന്ന നമ്മുടെ സങ്കല്‍പ്പത്തിന് വളരെ 'വിപ്ലവ'കരമായ മാറ്റമാണ് ചുരുങ്ങിയ കലയളവിനുള്ളില്‍ സംഭവിച്ചത്. സിലബസിലില്ലാത്തതുപലതും പഠിക്കുന്ന ഒരു സര്‍വ്വകലാശാലയായി നമ്മുടെ സ്‌കൂളുകള്‍ മാറിയിരിക്കുന്നു.
കോട്ടയത്തെ ഒരു സ്‌ക്കൂളിനു മുന്നിലെ കടയില്‍ എറ്റവും കൂടുതല്‍ ചെലവാകുന്നത് സോഡയാണ്.മദ്യവുമായി സ്‌ക്കുളില്‍ വരുന്ന കുട്ടികള്‍ ഇടവേളകളില്‍ വന്ന് സോഡ വാങ്ങി നില്‍പ്പനടിച്ചിട്ടാണത്രേ ക്ലാസ്സില്‍ കയറുന്നത്.
ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേ ജിലെ എം. എസ്.ഡബ്ല്യു വിദ്യര്‍ത്ഥികള്‍ കോട്ടയം ജില്ലയിലെ സ്‌ക്കൂളുകളില്‍ നട ത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് സ്‌ക്കൂ ളുകളില്‍ കുറ്റകൃത്യങ്ങളും കുട്ടികളുടെ ദുര്‍നടപ്പുകളും ക്രമാതീതമായി വര്‍ദ്ധിച്ചു എന്നാണ്. കുടംബപ്രശ്‌നങ്ങള്‍ മൂലം മദ്യപാനത്തിനും പുകവലിക്കും അടിപ്പെട്ടു പോകുന്നുവത്രെ വിദ്യാര്‍ത്ഥികള്‍.
ചില വിദ്യാര്‍ത്ഥികള്‍ മറ്റുജോലികള്‍ ചെയ്‌ത് പണം സമ്പാദിക്കുന്നവരാണ്. കാറ്ററിംഗ് സര്‍വ്വീസിലും മറ്റും ജോലി ചെയ്യുന്ന കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന വരുമാനം കൂടുതലും മോശം കാര്യങ്ങ ള്‍ക്കായാണ് ഇപയോഗിക്കുന്നത്. മിക്കവാ റും പ്ലസ് ടു വിദ്യര്‍ത്ഥികളാണ് മറ്റുജോലിക ള്‍ ചെയ്‌ത് പണം സമ്പാദിക്കുന്നതും ദുസ്വഭാവങ്ങളിലേക്കു വഴുതി വീഴുന്നതും. ആവശ്യത്തിനു പണം ലഭിക്കുന്ന ഈ കുട്ടികള്‍ മറ്റുകുട്ടികളെ കൂടി മദ്യത്തിലേ ക്കും മയക്കുമരുന്നിലേക്കും പ്രേരിപ്പിക്കുന്ന തായും കണ്ടു വരുന്നു. സഹപാഠികളില്‍ നിന്നും പീഡനം ഏല്‍ക്കുന്ന വിദ്യര്‍ത്ഥിനി കളുടെ എണ്ണവും കൂടുന്നതായി ഈ സര്‍ വ്വേ വെളിപ്പെടുത്തുന്നു.
--ഒരു സ്‌ക്കൂള്‍കുട്ടിയുടെ തീവണ്ടി യാത്ര
ഒരു പത്രപ്രവര്‍ത്തകന് ട്രെയിനിലുണ്ടായഅനുഭവം ഇതാ -സംഭവം നടക്കുന്നത് ഒരു ശനിയാഴ്‌ചയാണ്. ലൊക്കേഷന്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി സൂപ്പര്‍ ഫാസ്‌റ്റ് തീവണ്ടിയുടെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റ്. എറണാകുളം ജംഗ്‌ക്ഷനില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും കുടുംബവും എ.സി.യുടെ തൊട്ടുള്ള ബോഗിയില്‍ കയറുന്നത്. സീറ്റു കിട്ടാതെ വിഷമിച്ചു നടക്കുമ്പോഴതാ സൈഡ് സീറ്റുകള്‍ വിടര്‍ത്തി ബര്‍ത്താക്കിയതില്‍ പുറത്തേക്കു നോക്കി രണ്ടു യുവമിഥുനങ്ങള്‍. ഒറ്റനോട്ടത്തില്‍ മധുവിധുവിനു വന്ന ഉത്തരേന്ത്യന്‍ ദമ്പതികളെപ്പോലെ. അവര്‍ക്കെതിരെയുള്ള നീണ്ട ബെര്‍ത്ത് സീറ്റിലാണ് പത്രപ്രവര്‍ത്തകനും കുടുംബത്തിനും ഇരിപ്പിടം ലഭിച്ചത്. എന്തു ഭാഷയാണു സംസാരിക്കുന്നതെന്നു വ്യക്‌തമല്ല. അത്രയേറെ തൊട്ടുരുമ്മി, അയാളുടെ നെഞ്ചില്‍ ചാരി കാലുകള്‍ക്കിടയില്‍ മടിയിലായാണ് പെണ്‍കുട്ടിയുടെ ഇരിപ്പ്. പുറത്തെ കാഴ്‌ചകള്‍ കണ്ട് പ്രണയാതുരമായ ചേഷ്‌ടകളുമൊക്കെയായി...അടിപൊളി വേഷം.നീല ടി ഷര്‍ട്ടിലും ജീന്‍സിലുമാണു യുവതി.
ചിലര്‍ അടക്കി ചിരിക്കുന്നുണ്ട്. ചിലര്‍ ഈ പ്രണയലീലകളെ ലൈവ് ഷോ എന്ന പോലെ കണ്ടാസ്വദിക്കുന്നു. ഒപ്പമുള്ള മകളെ ഈ കാഴ്‌ചയില്‍ നിന്ന് എങ്ങനെ മാറ്റുമെന്ന ഉത്‌കണ്‌ഠയിലാണു പത്രപ്രവര്‍ത്തകനും ഭാര്യയും. ട്രെയിന്‍ കരുനാഗപ്പള്ളിയിലെത്തിയപ്പോള്‍ യുവാവ് സ്‌റ്റേഷനിലിറങ്ങി ആരെയോ ഫോണ്‍ ചെയ്‌തു. ഇതിനിടെ യുവതി ടോയ്‌ലെറ്റില്‍ പോയി. ട്രെയിന്‍ കൊല്ലമടുക്കുന്നതുവരെ രണ്ടാളും മടങ്ങി സീറ്റിലെത്തിയില്ല.. പൂറംകാഴ്‌ചകള്‍ കാണുകയായിരിക്കുമെന്നാണെല്ലാവരും കരുതിയത്.
കൊല്ലമെത്തിയപ്പോള്‍ ജനാലയിലൂടെ പുറത്തുകണ്ട കാഴ്‌ച എല്ലാവരെയും ഞെട്ടിച്ചു. പ്രശസ്‌തമായൊരു സ്‌കൂളിലെ യൂണീഫോമിലാണിപ്പോള്‍ ആ പെണ്‍കുട്ടി. ഒന്നും സംഭവിക്കാത്തപോലെ സെല്‍ഫോണില്‍ ആരോടോ ഉറക്കെ സംസാരിച്ച് അവള്‍ നടന്നകലുന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ യുവാവു മടങ്ങിവന്ന് സീറ്റിലിരിക്കുകയും. തങ്ങള്‍ ഇതുവരെ കണ്ട ലൈവ് ഷോ അവിവാഹിതരുടേതായിരുന്നുവെന്ന് സഹയാത്രികരറിയുന്നത് അപ്പോഴാണ്!
പള്ളിക്കൂടത്തില്‍ നിന്നും ഞടുക്കുന്ന വാര്‍ത്തകള്‍
ലൈംഗികത നമ്മുടെ കുട്ടികള്‍ക്കിടയില്‍ വലിയൊരു വൃത്തികേടായി മാറിയതിന്റെ നിരവധി കാഴ്‌ചകള്‍ അനുദിനം പുറത്തുവന്നു കൊണ്ടേയിരിക്കുന്നു..
അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ സമൂഹമനസാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് ഉണങ്ങുകയില്ല. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളായ ജൂലി, വേണി,അനില തുടങ്ങിയ പതിനേഴുകാരികളെ സഹപാഠികളായ ഷാനവാസും സൗഫറും തന്ത്രപൂര്‍വ്വം പീഡനത്തിനിരയാക്കുകയും ആ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. ആ ദൃശ്യങ്ങള്‍ തുടര്‍ന്നും അവരെ കാണിച്ചു പീഡനം തുടര്‍ന്നതിന്റെ ഫലമായി ക്ലാസ്‌മുറിയില്‍ ആത്മഹത്യചെയ്യുകയായിരുന്നു കുട്ടികള്‍. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ്, ബ്ലൂടുത്ത് എന്നിവവഴി വ്യാപിപ്പിക്കുമെന്ന ഭീഷണിയും ഈ പെണ്‍കുട്ടികള്‍ക്കു മേല്‍ ഉണ്ടായിരുന്നു.. ഇവരെ പുറത്തുള്ളയാളുകളും ലൈംഗികമായി പീഡിപ്പിച്ചിരുന്നോ എന്ന സംശയവും പോലീസിന് ബാക്കി നില്‍ക്കുന്നു.
ഒരു കാലത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത വാര്‍ത്തകളാണ് ഇന്നു സ്‌കൂളുകളില്‍ നിന്നും നമ്മുടെ കാതുകളിലെത്തിച്ചേരുന്നത്. കോളേജ് കാമ്പസുകളില്‍ പോലുമില്ലാതിരുന്ന വഴിവിട്ടുപോകലുകളുടെ ഭീഷണിയിലാണ് നമ്മുടെ സ്‌ക്കൂള്‍ കുട്ടികള്‍.
കോട്ടയത്തെ ഒരു സ്‌ക്കൂളിനു മുന്നിലുള്ള കടയില്‍ നിന്നും ആണ്‍കുട്ടികളില്‍ ചിലര്‍ വന്ന് ക്വാണ്ടം വാങ്ങിക്കാറുണ്ടത്രെ. അതുമായി അവര്‍ പോകുന്നത് സ്‌ക്കൂള്‍ ഗേറ്റിനകത്തേയ്‌ക്കാണത്രേ.